എ.സി. മൊയ്തീന്‍ സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പില്‍ വൈദ്യുതി മന്ത്രിയായിരുന്ന കെ. മുരളീധരനെ തോല്പിച്ച് നിയമസഭയിലെത്തിയ സിപിഎംഅംഗമായ എ.സി. മൊയ്തീന്‍ എംഎല്‍എ സത്യപ്രതിജ്ഞ ചെയ്തു.
മെയ് 28 വെള്ളിയാഴ്ച നിയമസഭയിലെ ബാങ്ക്വറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മലയാളത്തില്‍ ദൃഢപ്രതിജ്ഞയാണ് മൊയ്തീന്‍ എടുത്തത്.
മുഖ്യമന്ത്രി എ.കെ. ആന്റണി പുതിയ എംഎല്‍എയെ ഷാളണിയിച്ച് അനുമോദിച്ചു. സ്പീക്കര്‍ വക്കം, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ എന്നിവര്‍ ബൊക്കെ നല്കി.
ഡപ്യൂട്ടി സ്പീക്കര്‍ സുന്ദരന്‍നാടാര്‍, പ്രതിപക്ഷ എംഎല്‍എമാരായ കോടിയേരി ബാലകൃഷ്ണന്‍, കെ.പി. രാജേന്ദ്രന്‍, പി.കെ. ശ്രീമതി, ഡോ. തോമസ് ഐസക്, കെ. രാധാകൃഷ്ണന്‍, എന്‍. രാജന്‍, ജെഎസ്എസ് എംഎല്‍എ എ.എന്‍. രാജന്‍ബാബു, സിപിഎം തൃശൂര്‍ ജില്ല സെക്രട്ടറി ഇ.പി. ജയരാജന്‍, മൊയ്തീന്റെ ഭാര്യ ഉസൈബ ബീവി, മകള്‍ വടക്കാഞ്ചേരി ഗവ.ഗേള്‍സ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷീബ, എംഎല്‍എയുടെ സഹോദരന്‍മാരായ മുഹമ്മദ് ബഷീര, ഷാഹുല്‍ ഹമീദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications