മഴയ്ക്കൊപ്പം ഒരു യാത്ര...
മണ്‍സൂണ്‍ കേരളത്തിന്റെ സൗഭാഗ്യമാണ്. സൗന്ദര്യവും- അഭൗമമായ മഴയുടെ ഈ നൃത്തവും താളവും വഴികളും തേടാന്‍ കൊതിയ്ക്കാത്ത ആരും ഉണ്ടാവില്ല. മണ്‍സൂണിനൊപ്പം യാത്രചെയ്യാന്‍ കൊതിയ്ക്കുന്ന വിനോദസഞ്ചാരികള്‍ക്ക് താജ് ഹോട്ടല്‍ ഗ്രൂപ്പിതാ പുതിയൊരു പദ്ധതി ഒരുക്കുന്നു-മാജിക്കല്‍ മണ്‍സൂണ്‍ റിട്രീറ്റ്സ്.
നിങ്ങള്‍ക്ക് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന് യാത്ര തുടങ്ങാം. മണ്‍സൂണിന്റെ വഴികള്‍ തേടി വേണമെങ്കില്‍ ഗോവയിലേക്കും ചെന്നൈയിലേക്കും സഞ്ചരിയ്ക്കാം. അല്ലെങ്കില്‍ കാഠ്മണ്ഡുവിലൂടെ യാത്രപോകാം.
പദ്ധതില്‍ കേരളത്തില്‍ അഞ്ചുമുതല്‍ ആറ് വരെ രാത്രികള്‍ തങ്ങാം. അതല്ലെങ്കില്‍ ഗോവയിലെ എല്ലാ താജ് ഹോട്ടലുകളിലും കേരളത്തിലെ താജ് ഹോട്ടലുകളിലും ചെന്നൈയില്‍ താജിലും തങ്ങാം. ഈ ഓഫര്‍ ജൂണ്‍ ഒന്ന് മുതല്‍ ജൂലായ് 31 വരെ മാത്രമേയുള്ളൂ.
ഒരു കുട്ടിയുള്‍പ്പെടെയുള്ള കുടുംബത്തിന് 25,000 രൂപയാണ് ചെലവ്.












Click it and Unblock the Notifications