സ്വാശ്രയഫീസ് ചര്‍ച്ച ചെയ്യും: മന്ത്രി
കോഴിക്കോട്: ജസ്റിസ് കെ.ടി. തോമസ് കമ്മിഷന്റെ റിപ്പോര്‍ട്ട് ജൂണ്‍ ഒന്നിന് നടക്കുന്ന യുഡിഎഫ് ലെയ്സണ്‍ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി.
സ്വാശ്രയകോളെജിലെ ഫീസ് ഘടനനിശ്ചയിക്കാന്‍ നിയോഗിച്ച ജസ്റിസ് കെ.ടി. തോമസ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വാശ്രയ എഞ്ചിനീയറിംഗ്, മെഡിക്കല്‍ കോളെജുകളിലെ ഫീസ് ഘടന നിശ്ചയിച്ചിരുന്നു. എന്നാല്‍ കമ്മിഷന്‍ നിശ്ചയിച്ച ഫീസിനെക്കുറിച്ച് പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതെന്ന് മന്ത്രി അറിയിച്ചു.
കമ്മിഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് സ്വകാര്യ കോളെജുകളിലെ മെറിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശനനിരക്ക് കൂടുതലാണെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ കമ്മിഷന്‍ നിശ്ചയിച്ച ഫീസ് നിരക്ക് കുറവാണെന്നാണ് മാനേജ്മെന്റുകള്‍ പറയുന്നത്. - സൂപ്പി പറഞ്ഞു.












Click it and Unblock the Notifications