വെള്ളപ്പൊക്കം: ഹെയ്തിയില്‍ 1000 മരണം
പോര്‍ട്ടോ പ്രിന്‍സ് : ഹെയ്തിയിലും ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലും ഒരാഴ്ചയായി തുടരുന്ന വെള്ളപ്പൊക്കത്തില്‍പ്പെട്ട് 1000 പേര്‍ മരിച്ചു. മരിച്ച 300 പേരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെടുത്തു. ഏകദേശം 1,000 പേരെ കാണാനില്ലെന്നും അധികൃതര്‍ പറയുന്നു.
രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പകര്‍ച്ചവ്യാധി പടരാന്‍ സാധ്യതയുള്ളതിനാല്‍ അതിനുള്ള പ്രതിരോധനടപടികളും എടുത്തുവരുന്നുണ്ട്. വെള്ളപ്പൊക്കക്കെടുതികളില്‍ വലയുന്ന ഹെയ്തിയിലേക്കും ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലേക്കും രണ്ട് ദുരിതാശ്വാസവിദഗ്ധസംഘത്തെ അയയ്ക്കുമെന്ന് ഐക്യരാഷ്ട്രരക്ഷാസമിതി വക്താവ് ജനീവയില്‍ അറിയിച്ചു.
പല ഗ്രാമങ്ങളും തടാകങ്ങളായി മാറിയിരിക്കുകയാണ്. തുടര്‍ച്ചയായി പെയ്യുന്ന മഴമൂലം രക്ഷാപ്രവര്‍ത്തകര്‍ക്ക് കാര്യമായ സഹായം എത്തിയ്ക്കാന്‍ കഴിയുന്നില്ല. വെള്ളത്തിന് മുകളിലേക്ക് ശവങ്ങള്‍ ഓരോന്നായി പൊന്തിവരുന്നത് കാണാമെന്ന് യുഎന്‍ ഉദ്യോഗസ്ഥനായ മൈക്കേല്‍ മതേര പറയുന്നു. വലിയ തെങ്ങുകള്‍ തലവരെ വെള്ളത്താല്‍ മൂടിയ നിലയിലാണ്. ഇതിനാല്‍ പകര്‍ച്ചവ്യാധിയ്ക്ക് സാധ്യത കൂടുതലാണെന്ന് പറയുന്നു. ഐക്യരാഷ്ട്രസമിതിയുടെ സംഘങ്ങള്‍ ബോട്ടില്‍ പോയാണ് ശവങ്ങള്‍ വെള്ളത്തില്‍ നിന്ന് നീക്കം ചെയ്യുന്നത്.
വിറകിനായി കൂടുതലായി മരംവെട്ടുന്നത് മൂലം കാടുകള്‍ നശിച്ചതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്.












Click it and Unblock the Notifications