കമ്മ്യൂണിസ്റുകാര്‍ വിഢ്ഢികളല്ല: ബുദ്ധദേബ്
ദില്ലി: കമ്മ്യൂണിസ്റുകാര്‍ വിഢ്ഢികളല്ലെന്നും മനുഷ്യമുഖത്തോടുകൂടിയ പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ അജണ്ടയെ ഞങ്ങള്‍ അനുകൂലിയ്ക്കുന്നുവെന്ന് ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ പറഞ്ഞു.
മെയ് 29 ശനിയാഴ്ച ദില്ലിയില്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 40 മിനിറ്റ് നേരം അദ്ദേഹം പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി. ഇത് വെറുമൊരു സൗഹൃദസന്ദര്‍ശനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഐടി-വാര്‍ത്താവിനിമയ രംഗത്ത് പശ്ചിമബംഗാളിന് വന്‍വിദേശനിക്ഷേപം ലഭിച്ചുവെന്നും അദ്ദേഹം സമ്മതിച്ചു. ജപ്പാനില്‍ നിന്നാണ് ഏറ്റവും വലിയ സഹായം ലഭിച്ചത്. മിത്സുബിഷിയും മറുബേനിയും വന്‍തോതില്‍ ബംഗാളിലേക്ക് കടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിന് എന്തെങ്കിലും പാക്കേജ് ചോദിച്ചുവന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications