Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രകടനങ്ങള്‍ നിരോധിക്കണം: ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം നഗരത്തിലെ എംജി റോഡില്‍ പാളയം മുതല്‍ തമ്പാന്നൂര്‍ വരെയും മറ്റ് തിരക്കുള്ള റോഡുകളിലും പ്രവൃത്തിദിവസങ്ങളില്‍ പ്രകടനങ്ങളും ജാഥകളും നടത്തുന്നത് സര്‍ക്കാര്‍ നിരോധിക്കണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

ദിവസവും പ്രകടനങ്ങളും ജാഥകളും നടക്കുന്നതിനാല്‍ തലസ്ഥാന നഗരത്തിലെ ജനജീവിതം ദുരിതപൂര്‍മാണെന്ന് കാണിച്ച് നല്‍കിയിരുന്ന നാല് ഹര്‍ജികളിന്മേലാണ് വിധിയുണ്ടായത്. ഹര്‍ജികളിന്മേല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

ചീഫ് ജസ്റിസണ എന്‍. കെ. സോധി, ജസ്റിസുമാരായ എ. കെ. ബഷീര്‍, ജെ. ബി. കോശി എന്നിവരുള്‍പ്പെടുന്ന ഫുള്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

നഗരത്തിലെ റോഡുകള്‍ വീതി കുറഞ്ഞതാണെന്നും ഇവിടെ ഗതാഗത കുരുക്കുണ്ടാവുന്നത് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്യ്രം നിഷേധിക്കാനിടവരുത്തുമെന്നും ഫുള്‍ബെഞ്ച് ചൂണ്ടിക്കാട്ടി. അതുകൊണ്ട് പ്രകനടങ്ങള്‍ക്കും ജാഥകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുന്നത് ന്യായീകരണമുള്ള നിയന്ത്രണമാണെന്ന് ഫുള്‍ബെഞ്ച് അഭിപ്രായപ്പെട്ടു.

കോടതി ഉത്തരവിന് വിരുദ്ധമായി നഗരത്തില്‍ പ്രകടനങ്ങളും ജാഥകളും നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+