നേതൃമാറ്റം ആവശ്യപ്പെട്ടിട്ടില്ല: കാര്‍ത്തികേയന്‍
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി എ. കെ. ആന്റണി സ്ഥാനമൊഴിയണമെന്ന് യുഡിഎഫിലെ ഒരു ഘടകകക്ഷിയും പരസ്യമായി ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി ജി. കാര്‍ത്തികേയന്‍ പറഞ്ഞു.
യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പരാജയം ചില നേതാക്കള്‍ ആഘോഷിക്കുന്നുണ്ട്. അത് ശരിയല്ല. തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണക്കാരന്‍ ആരാണെന്ന ചോദ്യത്തില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.
കഴിഞ്ഞ ദിവസം കാര്‍ത്തികേയന്‍ കരുണാകരനുമായി നടത്തിയ കൂടിക്കാഴ്ച ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ആന്റണിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റേണ്ടെന്ന അഭിപ്രായമാണ് കരുണാകരനും ഇപ്പോഴുള്ളത്.












Click it and Unblock the Notifications