കെപിസിസി യോഗം ജൂണ്‍ രണ്ടിന്
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താനുള്ള കെപിസിസി യോഗം ജൂണ്‍ രണ്ടിന് ചേരും.
കെപിസിസി എക്സിക്യൂട്ടീവ്കമ്മിറ്റി അംഗങ്ങള്‍, മന്ത്രിമാര്‍, പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികള്‍, പോഷക സംഘടനാ പ്രസിഡന്റുമാര്‍, ഡിസിസി പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന വിപുലമായ കെപിസിസി യോഗമാണ് ചേരുന്നത്. ബുധനാഴ്ച തിരുവനന്തപുരം സയന്‍സ് ആന്റ് ടെക്നോളജി മ്യൂസിയം ഓഡിറ്റോറിയത്തിലാണ് യോഗം നടക്കുക.
കെപിസിസി യോഗത്തിന് മുന്നോടിയായി യുഡിഎഫ് യോഗം ജൂണ്‍ ഒന്നിന് കോവളത്ത് ചേരുന്നുണ്ട്. ഭരണം അടിമുടി മാറണമെന്ന് കോണ്‍ഗ്രസിലെ എല്ലാ ഗ്രൂപ്പുകളും സമ്മതിയ്ക്കുന്നുണ്ട്. ആന്റണിയെ നിലനിര്‍ത്തിക്കൊണ്ട് ഭരണത്തില്‍ അഴിച്ചുപണി നടത്തിയാല്‍ മതിയെന്നാണ് കരുണാകരന്റെ അഭിപ്രായം. എന്നാല്‍ ആന്റണിയെക്കൂടി മാറ്റിക്കൊണ്ടുള്ള അഴിച്ചുപണി വേണമെന്നാണ് മറ്റ് ഗ്രൂപ്പുകള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്. തനിയ്ക്കെതിരായ ശക്തമായ വിമര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ വിവിധ ഗ്രൂപ്പ് നേതാക്കളുമായി കരുണാകരന്‍ സമവായം ഉണ്ടാക്കിയിട്ടുണ്ട്. എന്തായാലും വിവിധ ഗ്രൂപ്പുകള്‍ തമ്മിലുള്ള അങ്കംവെട്ടലുകള്‍ക്ക് യോഗം വേദിയാകുമെന്ന് കരുതുന്നു.












Click it and Unblock the Notifications