Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതുപക്ഷം മന്ത്രിസഭയില്‍ ചേരേണ്ടിയിരുന്നു : കൃഷ്ണയ്യര്‍

കോഴിക്കോട്: കേന്ദ്രത്തിലെ ഐക്യപുരോഗമനസഖ്യ സര്‍ക്കാരില്‍ ഇടതുപാര്‍ട്ടികളും ചേരേണ്ടിയിരുന്നുവെന്ന് ജസ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍ പറഞ്ഞു.

സര്‍ക്കാരിന്റെ പൊതുമിനിമം പരിപാടിയില്‍ ഇടതുപാര്‍ട്ടികള്‍ ഒപ്പുവയ്ക്കുകയും ചെയ്യണമായിരുന്നു. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യുന്നതിന് ഇടതുപാര്‍ട്ടികളുടെ പങ്കാളിത്തം സഹായകമാവുമായിരുന്നു. അത് ചെയ്യാതെ പുറത്ത് നിന്നുകൊണ്ട് അഭിപ്രായം പറയുന്നതില്‍ കാര്യമില്ല- കൃഷ്ണയ്യര്‍ ചൂണ്ടിക്കാട്ടി. മെയ് 29 ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കൃഷ്ണയ്യര്‍.

തിരഞ്ഞെടുപ്പില്‍ തോറ്റവരെ മന്ത്രിസഭയിലെടുത്തതും മുസ്ലിം ലീഗിന് കേന്ദ്രമന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കിയതും ശരിയായില്ല.

ഒരു ഘട്ടത്തിലും ഭരിക്കാന്‍ രണ്ട് അധികാരകേന്ദ്രങ്ങളെ അനുവദിക്കരുത്. അത് ഐക്യപുരോഗമനസഖ്യ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും.യുപിഎ സര്‍ക്കാര്‍ മതേതരത്വം സംരക്ഷിക്കുമെന്നും ബഹുരാഷ്ട്ര കമ്പനികളെ അകറ്റിനിര്‍ത്തുമെന്നും പ്രതീക്ഷിക്കുന്നു. പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിലും സര്‍ക്കാര്‍ ഊന്നല്‍ നല്‍കുമെന്നാണ് പ്രതീക്ഷ.

ചില തെറ്റായ നയങ്ങള്‍ പിന്തുടര്‍ന്നതിനാലാണ് എന്‍ഡിഎ സര്‍ക്കാരിനെ ജനങ്ങള്‍ അധികാരത്തില്‍ നിന്ന് പുറത്താക്കിയത്. ഹിന്ദുത്വത്തിന്റെ പേരില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ മാത്രമാണ എന്‍ഡിഎ സര്‍ക്കാരിന് കഴിഞ്ഞത്. മുന്‍സര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനങ്ങളെ തകര്‍ത്തുകൊണ്ട് ഓഹരികള്‍ വിറ്റഴിക്കുകയും ചെയ്തു.

മനുഷ്യാവകാശങ്ങളില്‍ വിശ്വസിക്കുന്ന ആര്‍ക്കും പോട്ട പോലൊരു നിയമത്തെ അംഗീകരിക്കാനാവില്ലെന്നും പോട്ട പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും കൃഷ്ണയ്യര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+