കാണാതായ മലയാളികളെ കണ്ടെത്തി
കൊല്ലം: ഒമാന്‍ തീരത്ത് നിന്ന് ഒരാഴ്ച മുമ്പ് കടലില്‍ മീന്‍ പിടിക്കാന്‍ പോയി കാണാതായ ആറ് മലയാളികള്‍ പാകിസ്ഥാനില്‍ സുരക്ഷിതമായി എത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചു.
എഞ്ചിന്‍ തകരാര്‍ മൂലം ബോട്ട് ഒഴുകിപോവുകയായിരുന്നു. പാക് തീരസേനയുടെ കസ്റഡിയിലാണ് ഇവര്‍ ഇപ്പോള്‍. ഇവരെ താമസിയാതെ ഒമാന് കൈമാറും.
കുമ്പളം പള്ളിക്കടുത്ത് നെല്ലിമുകളില്‍ തെക്കതില്‍ സ്റാലിന്‍ അലോഷ്യസ് (27), പള്ളിക്കു വടക്ക് കാറുംതാനം വീട്ടില്‍ വിജയന്‍ ആന്റണി (45), വെട്ടില്‍ത്തൊടി പുരയിടത്തില്‍ ജോസ് വര്‍ഗീസ്, തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശികളായ ജോബോയ് പസ്കസ്, യേശുദാസന്‍ രാജു, വിന്‍സെന്റ് ജോസഫ് എന്നിവരെയാണ് കാണാതായത്.












Click it and Unblock the Notifications