120 സ്കൂളുകളില്‍ കൂടി പ്ലസ്ടു: മന്ത്രി സൂപ്പി
തിരൂര്‍: പുതിയ അധ്യയനവര്‍ഷത്തില്‍ സംസ്ഥാനത്തെ 120 സ്കൂളുകളില്‍ കൂടി പ്ലസ് ടു കോഴ്സ് അനുവദിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി പ്രസ്താവിച്ചു.
തിരൂര്‍ ഡയറ്റിന്റെ ദശവാര്‍ഷികത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനവും എസ്എസ്എയുടെ ജില്ലാതല കമ്പ്യൂട്ടര്‍ കേന്ദ്രത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഒമ്പത്, 10 ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്കും പട്ടികജാതി-പട്ടികകവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ക്കും സൗജന്യമായി പാഠപുസ്തകം വിതരണം ചെയ്യുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണ്. അധ്യാപകരുടെ നിലവിലുള്ള ഒഴിവുകള്‍ ഉടന്‍ നികത്താന്‍ നടപടിയെടുക്കും- മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഇ. ടി. മുഹമ്മദ് ബഷീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റ് അബ്ദുള്‍റഹ്മാന്‍ രണ്ടത്താണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. അബ്ദുള്ളക്കുട്ടി, വി. വി. ഗോപിനാഥ്, കെ. അനില്‍കുമാര്‍, കെ. വാസുമാസ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.












Click it and Unblock the Notifications