നേതൃമാറ്റം പരിഹാരമല്ല: കെ. വി. തോമസ്
ദില്ലി: എക്സൈസ് മന്ത്രി കെ. വി. തോമസ് ദില്ലിയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.
കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. യുഡിഎഫിനുണ്ടായ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നുതിനുള്ള മാര്‍ഗം നേതൃമാറ്റമല്ലെന്ന് തോമസ് സോണിയാഗാന്ധിയെ അറിയിച്ചു.
പരാജയത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍ ആന്റണിയുടെ തലയില്‍ കെട്ടിവയ്ക്കുന്നത് ശരിയല്ലെന്നും ഇതൊരു കൂട്ടുത്തരവാദിത്തമാണെന്നും തോമസ് അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications