ഇറാനില്‍ ഭൂകമ്പം: 23 മരണം
ടെഹ്റാന്‍: ഇറാനിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. 80 ഗ്രാമങ്ങള്‍ ഭൂകമ്പത്തില്‍ തകര്‍ന്നു. ഇറാന്റെ തലസ്ഥാനമായ ടെഹ്റാന്റെ വടക്കായാണ് ഭൂകമ്പമുണ്ടായത്.
ഭൂകമ്പത്തിന്റെ ശക്തി റിച്ചര്‍ സ്കെയിലില്‍ 6.2 രേഖപ്പെടുത്തി. ഭൂകമ്പത്തില്‍ ടെഹ്റാനിലെ കെട്ടിടങ്ങളുടെ ജനല്‍ച്ചില്ലുകളും മറ്റും തകര്‍ന്നു. ഭയചകിതരായ നഗരവാസികള്‍ റോഡുകളിലേക്ക് ഓടിയിറങ്ങി.
മലനിരയിലുള്ള ടെഹ്റാന്‍-ചാലൗസ് റോഡില്‍ മണ്ണിടിച്ചിലിലും കല്ലുകള്‍ വീണും 16 പേര്‍ തങ്ങളുടെ കാറുകളില്‍ കുടുങ്ങിമരിച്ചു. 70 പേര്‍ക്ക് പരിക്കേറ്റു.
കഴിഞ്ഞ ഡിസംബറില്‍ ഇറാനിലെ ഭാം നഗരത്തിലുണ്ടായ ഭൂകമ്പത്തില്‍ 26000 പേര്‍ മരിച്ചിരുന്നു.












Click it and Unblock the Notifications