ചെലവുകുറഞ്ഞ വിമാനം 2005ല്‍
മുംബൈ: ഇപ്പോഴുള്ള വിമാനക്കൂലിയേക്കാള്‍ 25 ശതമാനം കുറവില്‍ സര്‍വീസ് നടത്തുന്ന ഒരു വിമാനക്കമ്പനി എയറിന്ത്യ ആരംഭിയ്ക്കുന്നു. ഗള്‍ഫ്, തെക്ക് കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കാണ് ഇതിന്റെ ഗുണം ലഭിയ്ക്കുക. മെയ് 29 ശനിയാഴ്ചയാണ് എയറിന്ത്യ ഭരണസമിതി ഈ തീരുമാനമെടുത്തത്.
2005 ഏപ്രില്‍ മുതല്‍ പുതിയ കമ്പനി സര്‍വീസ് ആരംഭിയ്ക്കും. ബോയിംഗില്‍ നിന്നും 737-800 ഇനങ്ങളില്‍ പെട്ട വിമാനങ്ങള്‍ വാടകയ്ക്കെടുത്തായിരിക്കും ഈ കമ്പനി സര്‍വീസ് നടത്തുക. വിമാനങ്ങള്‍ വാടകയ്ക്ക് നല്കാന്‍ തയ്യാറാണെന്ന് ബോയിംഗ് കമ്പനി അറിയിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ സഹോദരസ്ഥാപനമായ എയര്‍ലൈന്‍ ചാര്‍ട്ടേഴ്സ് ലിമിറ്റഡ് ആയിരിക്കും സര്‍വീസ് നടത്തുക. ഈ സര്‍വീസിലെ സീറ്റുകളെല്ലാം ഇക്കോണമി ക്ലാസിലായിരിക്കും.
2005 ഏപ്രില്‍ മുതല്‍ ഒരു വര്‍ഷത്തിനകം മൂന്ന് ഘട്ടങ്ങളിലായി 14 വിമാനങ്ങള്‍ വാടകയ്ക്കെടുക്കാനാണ് എയറിന്ത്യയുടെ പരിപാടി. കേരളം, ദില്ലി, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നായി ആഴ്ചതോറും 127 ഫ്ലൈറ്റുകള്‍ സര്‍വീസ് നടത്താനാണ് തീരുമാനം.
വൈകാതെ എയറിന്ത്യ ഗള്‍ഫ് മേഖലയിലേക്ക് ചെലവ് കുറഞ്ഞ വിമാനസര്‍വീസ് ആരംഭിയ്ക്കുമെന്ന് കഴിഞ്ഞ ദിവസം പ്രവാസികാര്യമന്ത്രി എം.എം. ഹസ്സന്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications