സിബിഎസ്ഇയില്‍ ഗ്രേഡിംഗ് സിസ്റം
ദില്ലി: റാങ്കിന് പകരം സിബിഎസ്ഇ പത്താംക്ലാസില്‍ ഗ്രേഡിംഗ് സമ്പ്രദായം കൊണ്ടു വരുന്നു. 2006ലെ പത്താംക്ലാസ് പരീക്ഷയോടെ പുതിയ സംവിധാനം നടപ്പാക്കും. സിബിഎസ്ഇ പരീക്ഷാകണ്‍ട്രോളര്‍ പവനേഷ് കുമാര്‍ മെയ് 30 ഞായറാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
റാങ്കിന് വേണ്ടിയുള്ള അനാരോഗ്യകരമായ കിടമത്സരം ഒഴിവാക്കാനാണിത്. പരീക്ഷകളില്‍ നേടിയ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ എ1 മുതല്‍ ഇ വരെ ഒമ്പത് ഗ്രേഡുകളിലായി വിദ്യാര്‍ത്ഥികളെ തരംതിരിയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. 90ശതമാനത്തിനും 100 ശതമാനത്തിനും ഇടയില്‍ മാര്‍ക്ക് ലഭിയ്ക്കുന്നവര്‍ക്കായിരിക്കും എ1 ഗ്രേഡ്. 80 മുതല്‍ 89 ശതമാനം മാര്‍ക്കുകാര്‍ക്ക് എ2 ഗ്രേഡ് നല്കും. ഇത് പ്രകാരം ഇ വരെ ഒമ്പത് ഗ്രേഡുകള്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ നല്കും.
ഡി2, ഇ ഗ്രേഡ് ലഭിച്ചവര്‍ പരീക്ഷയില്‍ തോറ്റതായി കണക്കാക്കും. ഒരു ദശകമായി സിബിഎസ്ഇ പത്താംക്ലാസില്‍ ഗ്രേഡിംഗ് സമ്പ്രദായം കൊണ്ടുവരാന്‍ ആലോചന നടന്നിരുന്നു. പക്ഷെ വിവിധമേഖലയില്‍പ്പെട്ടവരുടെ അഭിപ്രായഭിന്നതമൂലം ഇത് നടപ്പിലായില്ല. ഇതോടെ ഒരു പ്രത്യേക നിലവാരത്തിന് മുകളില്‍ മാര്‍ക്ക് നേടിയ എല്ലാവരേയും മിടുക്കരായി കാണുന്ന സ്ഥിതിവിശേഷം ഉണ്ടാകുമെന്നും പവനേഷ് കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications