കൈക്കൂലി: എച്ച്എഎല്‍ ഉദ്യോഗസ്ഥന്‍ പിടിയില്‍
ദില്ലി: ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സിലെ(എച്ച്എഎല്‍) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ കൈക്കൂലി കൊടുക്കാനുള്ള ശ്രമത്തിനിടയില്‍ സിബിഐ പിടികൂടി.
ബാംഗ്ലൂര്‍ കേന്ദ്രമായുള്ള എച്ച്എഎല്ലിന്റെ ഫിനാന്‍സ് ഡയറക്ടര്‍ എ.കെ. സുത്ഷിയെയാണ് സിബിഐ അറസ്റ് ചെയ്തത്. അനധികൃതമായി സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട് തനിയ്ക്കെതിരായ സിബിഐ കേസ് ദുര്‍ബലപ്പെടുത്താന്‍ ഒരു സിബിഐ ഉദ്യോഗസ്ഥന് കൈക്കൂലി നല്കുന്നതിനിടയിലാണ് എ.കെ. സുത്ഷി പിടിയിലായത്.
കൈക്കൂലി നല്കാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച മണികണ്ഠത്തെയും സിബിഐ അറസ്റ് ചെയ്തു. സോഫ്റ്റ്വെയര്‍ എഞ്ചിനീയറായി ജോലിചെയ്യുകയാണ് മണികണ്ഠന്‍. ഇരുവരും ചെന്നൈയിലേക്ക് ചെന്നാണ് സിബിഐ ഉദ്യോഗസ്ഥന് കൈക്കൂലി വാഗ്ദാനം ചെയ്തത്. 50,000 രൂപയാണ് സുത്ഷി കൈക്കൂലിയായി സിബിഐ ഉദ്യോഗസ്ഥന് കൈമാറാന്‍ ശ്രമിച്ചത്. ഓഹരി ഇടപാടില്‍ കോടിക്കണക്കിന് രൂപ നിക്ഷേപിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സിബിഐയുടെ കൈക്കൂലി വിരുദ്ധ വിഭാഗം സുത്ഷിയ്ക്കെതിരെ കേസ് എടുത്തത്.
വ്യാജമായി തയ്യാറാക്കിയ അക്കൗണ്ട് സ്റേറ്റ്മെന്റ് അടങ്ങിയ ഫ്ലോപ്പിയും സിബിഐ കസ്റഡിയിലെടുത്തു. സിബിഐ ഉദ്യോഗസ്ഥന് സുത്ഷിയും മണികണ്ഠനും ചേര്‍ന്ന് കൈക്കൂലി നല്കിയ സംഭവം മുഴുവന്‍ വീഡിയോവില്‍ പകര്‍ത്തിയിട്ടുണ്ട്.












Click it and Unblock the Notifications