എം. കെ. നാരായണന്‍ പ്രധാനമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവ്
ദില്ലി: പ്രധാനമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവായി ഇന്റലിജന്‍സ് ബ്യൂറോ മുന്‍ഡയറക്ടറും മലയാളിയുമായ എം. കെ. നാരായണനെ നിയമിച്ചു.
സഹമന്ത്രി പദവിയില്‍ മൂന്ന് വര്‍ഷത്തേക്കാണ നാരായണനെ പ്രത്യേക ഉപദേഷ്ടാവായി നിയമിച്ചത്. ഒറ്റപ്പാലം സ്വദേശിയായ നാരായണന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഒരാഴ്ചയ്ക്കിടെ നിയമിതനാവുന്ന മൂന്നാമത്തെ മലയാളിയാണ്.
1987ല്‍ രാജീവ്ഗാന്ധി സര്‍ക്കാരിന്റെ കാലത്താണ് നാരായണന്‍ ഐബി ഡയറക്ടറായിരുന്നത്. 1990 ജനവരിയില്‍ ജോയിന്റ് ഇന്റലിജന്‍സ് കമാന്റ് ചെയര്‍മാനായി. 1990 ഡിസംബറില്‍ ചന്ദ്രശേഖര്‍ സര്‍ക്കാരിന്റെ കാലത്ത് അദ്ദേഹം വീണ്ടും പഴയ പദവിയില്‍ നിയമിതനായി.












Click it and Unblock the Notifications