പൊലീസ് നയം തിരുത്തും: ആന്റണി
തൃശൂര്‍: പൊലീസിന് ഭാവിയില്‍ പൂര്‍ണസ്വാതന്ത്യ്രം നല്‍കില്ലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
പൊലീസ് വകുപ്പിന് നല്‍കിയ സ്വാതന്ത്യ്രം ദുരുപയോഗപ്പെടുത്തിയിട്ടുണ്ട്. ഇത് തിരഞ്ഞെടുപ്പ് പരാജയത്തിന് ഒരു കാരണവുമായി. പൊലീസ് വിദ്യാഭ്യാസ വകുപ്പുകളിലെ വിവാദങ്ങള്‍ പലതും മുഖ്യമന്ത്രിയെന്ന നിലയില്‍ തനിക്ക് നിയന്ത്രിക്കാനായില്ലെന്നത് സത്യമാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിലെ ജനവിധി മാനിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തും. മന്ത്രിസഭയും യുഡിഎഫും ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ചില പന്തികേടുണ്ടെന്നാണ് ജനകീയ കോടതി ചൂണ്ടിക്കാട്ടിയതെന്ന് ആന്റണി പറഞ്ഞു.












Click it and Unblock the Notifications