സിപിഎം സംസ്ഥാന കമ്മിറ്റി യോഗം തുടങ്ങി
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയുടെ യോഗം തിരുവനന്തപുരം എകെ ജി സെന്ററില്‍ മെയ് 30 ഞായറാഴ്ച തുടങ്ങി.
ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന സിപിഎമ്മിന്റെ ആദ്യത്തെ സംസ്ഥാന കമ്മിറ്റി യോഗമാണിത്. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യും.
കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന് പിന്തുണ നല്‍കുകയും കേരളത്തില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്തുകയും ചെയ്യുന്ന സിപിഎമ്മിന്റെ നിലപാടിനെ കുറിച്ച് യോഗത്തില്‍ വിശദമായ ചര്‍ച്ചയുണ്ടാവും.
മുസ്ലിം ലീഗ് നേതാവ് ഇ. അഹമ്മദിനെ കേന്ദ്രമന്ത്രിയാക്കിയതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിന്റെ നിലപാടിനെ കുറിച്ചും യോഗത്തില്‍ ചര്‍ച്ചയുണ്ടാവും.












Click it and Unblock the Notifications