മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി യോഗം തുടങ്ങി
കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി യോഗം കോഴിക്കോട്ടെ ലീഗ് ഹൗസില്‍ മെയ് 30 ഞായറാഴ്ച തുടങ്ങി.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്.
മഞ്ചേരി ലോക്സഭാ മണ്ഡലത്തിലെ മുസ്ലിം ലീഗിന്റെ പരാജയത്തെ കുറിച്ചായിരിക്കും യോഗത്തില്‍ പ്രധാനമായും ചര്‍ച്ച നടക്കുന്നത്. മഞ്ചേരിയിലുള്ള പരാജയം സംബന്ധിച്ച മലപ്പുറം ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് യോഗം പരിശോധിക്കും.
മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ജനകീയാടിത്തറ ഇളകുന്നതിനെതിരെ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് യോഗത്തില്‍ ചര്‍ച്ചയുണ്ടാവും.












Click it and Unblock the Notifications