Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രൊഫ. കോളജ്: സമീപനം മാറണമെന്ന് മന്ത്രി

തൃശൂര്‍: പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ അവയുടെ വളര്‍ച്ച തടയില്ലെന്ന് ഉറപ്പാക്കണമെന്ന് ധനമന്ത്രി കെ. ശങ്കരനാരായണന്‍ പറഞ്ഞു.

കുറ്റുമുക്കില്‍ തിരുവമ്പാടി ദേവസ്വത്തിന്റെ പ്രൈമറി ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോടതിയോ കമ്മീഷനോ സര്‍ക്കാരും രക്ഷിതാക്കളുമടങ്ങിയ സമിതിയോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും പഠിക്കാന്‍ അവസരം നല്‍കുന്നതിനോടൊപ്പം പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ സംബന്ധിച്ച് പുതിയ സമീപനം ഉണ്ടാവേണ്ടിയിരിക്കുന്നു. ആധുനിക ലോകജീവിതത്തിന് അനുസൃതമായ പാഠ്യപദ്ധതി രൂപീകരിക്കണം. സ്വകാര്യ പൊതുമേഖലാ സംരംഭങ്ങള്‍ ഒരുമിച്ചു കൊണ്ടുപോകണം- മന്ത്രി പറഞ്ഞു.

മന്ത്രി എം. എം. ഹസ്സന്‍, സി. കെ. ചന്ദ്രപ്പന്‍ എംപി എന്നിവര്‍ പ്രസംഗിച്ചു. തൃശൂര്‍ മേയര്‍ കെ. രാധാകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+