സൗദിയില്‍ ബന്ദികളെ രക്ഷിച്ചു
അല്‍കോബര്‍: അല്‍ ക്വെയ്ദ തീവ്രവാദികള്‍ ബന്ദികളാക്കിയ 50 വിദേശികളെയും സൗദി കമാന്റോകള്‍ രക്ഷപ്പെടുത്തി. തീവ്രവാദികളായ ഏഴ്പേരെയും സൗദി പൊലീസ് കസ്റഡിയിലെടുത്തു.
മെയ് 30 ഞായറാഴ്ച സൗദി പൊലീസ് നടത്തിയ അസാധാരണ കമാന്റോ ഓപ്പറേഷനിലൂടെയാണ് തീവ്രവാദികളെ കീഴ്പ്പെടുത്തി ബന്ദികളെ മോചിപ്പിച്ചത്. തീവ്രവാദികള്‍ കഴിഞ്ഞിരുന്ന കെട്ടിടവളപ്പിലേക്ക് രണ്ട് ഹെലികോപ്റ്റര്‍ സഹായത്തോടെ കമാന്റോകള്‍ പറന്നിറങ്ങുകയായിരുന്നു. കെട്ടിടത്തിന്റെ മേല്‍ക്കൂര പൊളിച്ചാണ് സൗദി പൊലീസ് അകത്ത് കടന്നത്. ബന്ദികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയില്‍ നടന്ന വെടിവയ്പില്‍ രണ്ട്തീവ്രവാദികള്‍ കൊല്ലപ്പെട്ടു.
യുഎസ്, ഇറ്റലി, ഡച്ച് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ബന്ദികളില്‍ ഭൂരിഭാഗവും. സൗദിയിലെ എണ്ണക്കമ്പനികളില്‍ ജോലിചെയ്യുന്നവരാണ് ഇവര്‍. ഓയില്‍ കമ്പനികളിലെ ജോലിക്കാരുടെ കെട്ടിടവളപ്പിനുള്ളിലാണ് ഇവരെ തീവ്രവാദികള്‍ പാര്‍പ്പിച്ചിരുന്നത്.
ശനിയാഴ്ച തീവ്രവാദികള്‍ ഇവിടെ നടത്തിയ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications