Get Updates
Get notified of breaking news, exclusive insights, and must-see stories!

ചപ്രയില്‍ അക്രമം; 4 പേര്‍ക്ക് പരിക്ക്

പട്ന: ചപ്രയില്‍ റീപോളിംഗിനോടനുബന്ധിച്ച് നടന്ന അക്രമത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഒമ്പത് പേരെ അറസ്റ് ചെയ്തു.

മാര്‍ഹോറയിലെ 41ാം നമ്പര്‍ ബൂത്തില്‍ രണ്ടു വിഭാഗം ഗ്രാമീണര്‍ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് നാല് പേര്‍ക്ക് പരിക്കേറ്റത്. അക്രമസംഭവങ്ങളില്‍ ഏര്‍പ്പെട്ട ഒമ്പതു പേരെ ഇതുവരെ അറസ്റുചെയ്തതായി എസ്പി അജിത് ജോയ് പറഞ്ഞു. രാവിലെ 11 മണിവരെയുള്ള കണക്കനുസരിച്ച് 15 ശതമാനം വോട്ട് രേഖപ്പെടുത്തി.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തരിയ പൊലീസ് സ്റേഷന്‍ അതിര്‍ത്തിയില്‍പെട്ട മുന്നപൂര്‍, ബരോണ എന്നിവിടങ്ങളില്‍ വോട്ടര്‍മാരെ വിരട്ടിയോടിക്കാന്‍ അക്രമികള്‍ ബോംബ് സ്ഫോടനം നടത്തി. പക്ഷെ അക്രമികളെ സിആര്‍പിഎഫ് ജവാന്മാര്‍ വിരട്ടിയോടിച്ചു.

സോനേപൂര്‍, മറുവര്‍ഹ എന്നീ നിയമസഭാമണ്ഡലങ്ങളിലെ ചില ബൂത്തുകളിലും വിരുദ്ധവിഭാഗക്കാര്‍ തമ്മില്‍ ഏറ്റുമുട്ടലുകള്‍ നടന്നതായി റിപ്പോര്‍ട്ടുണ്ട്. അമനോര്‍ ബൂത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് പ്രതാപ് റൂഡി വോട്ട് രേഖപ്പെടുത്തി.

ചപ്രയില്‍ റീപോളിംഗ് തുടങ്ങി
മെയ് 31, 2004

പട്ന: ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവും ബിജെപിനേതാവും മുന്‍കേന്ദ്രമന്ത്രിയുമായ രാജീവ് പ്രതാപ് റൂഡിയും ഏറ്റുമുട്ടുന്ന ചപ്ര ലോക്സഭാ മണ്ഡലത്തില്‍ റീപോളിംഗ് തുടങ്ങി. മെയ് 31 തിങ്കളാഴ്ച രാവിലെ മുതലേ വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ നല്ല തിരക്കാണ്.

ആകെ 1,157 പോളിംഗ് ബൂത്തുകളാണ് ഉള്ളത്. ഇവിടെ സുരക്ഷ ഉറപ്പുവരുത്താന്‍ സിആര്‍പിഎഫിന്റെയും റാപിഡ് ആക്ഷന്‍ ഫോഴ്സിന്റെയും 60 കമ്പനിയെ വിന്യസിച്ചിട്ടുണ്ട്. 5,000 പ്രാദേശിക പൊലീസുകാരും രംഗത്തുണ്ട്.

മെയ് 10ന് ചപ്രയില്‍ വോട്ടെടുപ്പ് നടന്നെങ്കിലും വന്‍തോതില്‍ ബൂത്ത് പിടുത്തം നടന്നതായി ആരോപണമുയര്‍ന്നിരുന്നു. കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന്റെ അന്വേഷണസംഘം ബൂത്ത് പിടുത്തം നടന്നതായി സ്ഥിരീകരിച്ചതോടെ ഇവിടെ വീണ്ടും വോട്ടെടുപ്പ് നടത്താന്‍ ഉത്തരവിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+