എല്ലാ ദീര്‍ഘദൂര തീവണ്ടികളിലും സുരക്ഷ
ദില്ലി: റെയില്‍വേ യാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ ദീര്‍ഘദൂര തീവണ്ടികളിലും ഇനി മുതല്‍ റെയില്‍വേ സുരക്ഷാസേനയെ(ആര്‍പിഎഫ്) ഏര്‍പ്പെടുത്താന്‍ കേന്ദ്രറെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവ് ഉത്തരവിട്ടു.
ബിഹാറിലെ ഫറാഖ എക്സ്പ്രസ് തീവണ്ടിയില്‍ നടന്ന മോഷണസംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മെയ് 31 തിങ്കളാഴ്ച മന്ത്രി ലാലു പ്രസാദ് യാദവിന്റെ ഈ നടപടി. പ്രാദേശിക തീവണ്ടികളിലെ സ്ത്രീകളുടെ കമ്പാര്‍ട്ട്മെന്റിലും ആര്‍പിഎഫ് സുരക്ഷനല്കും. പ്ലാറ്റ് ഫോമുകളിലും യാത്രതീവണ്ടികളിലും ഇനി മുതല്‍ ആര്‍പിഎഫ് അകമ്പടിയുണ്ടാകും. - റെയില്‍വേ മന്ത്രാലയം പറയുന്നു.
ജൂലായ് മുതല്‍ റെയില്‍വേ സുരക്ഷാസേനയ്ക്കായിരിക്കും പൊലീസിന്റെ അധികാരം. ഇതിനായി 1989ലെ റെയില്‍വേ ആക്ടും 1957ലെ ആര്‍പിഎഫ് ആക്ടും ഭേദഗതി ചെയ്യാനും മന്ത്രി ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications