കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പീക്കര്‍ സ്ഥാനത്തേക്ക് സാംഗ്മ മത്സരിച്ചേക്കും

  • By Staff
Google Oneindia Malayalam News

ദില്ലി: ലോക്സഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ സോമനാഥ് ചാറ്റര്‍ജിക്കെതിരെ ദേശീയ ജനാധിപത്യസഖ്യം (എന്‍.ഡി.എ) പി.എ. സാംഗ്മയെ സ്ഥാനാര്‍ത്ഥിയാക്കിയേയ്ക്കും. ഐക്യ പുരോഗമന സഖ്യം സ്ഥാനാര്‍ത്ഥിയാണ് സി പി എമ്മിലെ സോമനാഥ് ചാറ്റര്‍ജി.

നാഷണലിസ്റ് തൃണമൂല്‍ കോണ്‍ഗ്രസം എം പി യാണ് സാംഗ്മ. മേഘാലയിലിലെ തുറ ലോകസഭാ മണ്ഡലത്തില്‍ നിന്നാണ് ഇദ്ദേഹം വിജയിച്ചത്. ഇദ്ദേഹം നേരത്തെ ലോക്സഭാ സ്പീക്കറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നരസിഹറാവു പ്രധാനമന്ത്രിയായിരുന്നപ്പോഴായിരുന്നു അത്. അന്ന് സാംഗ്മ കോണ്‍ഗ്രസ് എം പി ആയിരുന്നു.

സ്പീക്കര്‍ തിരഞ്ഞെടുപ്പിനെക്കുറിച്ച് പ്രതിപക്ഷവുമായി ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും അതിനാല്‍ സോമനാഥ് ചാറ്റര്‍ജി ഐകകണ്ഠ്യേനെ തിരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയില്ലെന്നും ദേശീയ ജനാധിപത്യ മുന്നണി (എന്‍.ഡി.എ) കണ്‍വീനര്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് പറഞ്ഞു.

പ്രതിപക്ഷ കക്ഷികളുമായി ആലോചിക്കാതെ ലോക്സഭാ സ്പീക്കറെ നിയമിക്കുന്നത് ഇതുവരെ നടന്നിട്ടില്ല. തങ്ങളുമായി ഇതുവരെ ആരും ഈ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് വരാത്തതിനാല്‍ തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നും മുന്‍ ലോക്സഭാ സ്പീക്കര്‍ പി.എ.സംഗ്മയാവും സ്ഥാനാര്‍ഥിയെന്നും ഫെര്‍ണാണ്ടസ് പറഞ്ഞു.

ബി.ജെ.പി അധ്യക്ഷന്‍ വെങ്കയ്യനായിഡുവും ദേശീയ ജനാധിപത്യസഖ്യം സോമനാഥ് ചാറ്റര്‍ജിക്കെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയേക്കുമെന്ന് നേരത്തെ സൂചന നല്‍കിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X