തമിഴ്നാട് കേരളത്തിന് വെള്ളം വിട്ടുതന്നു
പാലക്കാട്: ആളിയാര്‍ ഡാമില്‍ നിന്ന് തമിഴ്നാട് കേരളത്തിന് 400 ദശലക്ഷം ഘനയടി വെളളം മെയ് 31 തിങ്കളാഴ്ച രാവിലെ വിട്ടുതന്നു.
പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം മെയ് 15 മുതല്‍ 30 വരെ 290 ഘനയടിയും ജൂണ്‍ ഒന്ന് മുതല്‍ 15 വരെ 217 ഘനയടിയും വെള്ളമാണ് തമിഴ്നാട് വിട്ടുതരേണ്ടത്. ഡാമില്‍ വെള്ളമില്ലാത്തതിനാല്‍ വിട്ടുതരാനാവില്ലെന്നായിരുന്നു തമിഴ്നാടിന്റെ നേരത്തെയുള്ള നിലപാട്.
വെള്ളം വിട്ടുകിട്ടാന്‍ ചിറ്റൂരിലെ കര്‍ഷകര്‍ ദിവസങ്ങളോളം സമരം നടത്തിയിരുന്നു. വെള്ളം വിട്ടുകിട്ടുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. എന്നാല്‍ സമരം പിന്‍വലിച്ച് നാളേറെയായിട്ടും വെള്ളം വിട്ടുകിട്ടാത്തതിനാല്‍ വീണ്ടും സമരം തുടങ്ങുന്നതിനുള്ള ഒരുക്കത്തിലായിരുന്നു കര്‍ഷകര്‍.












Click it and Unblock the Notifications