പൊലീസ് സ്വാതന്ത്യ്രം ദുരുപയോഗം ചെയ്തു: ആന്റണി
തിരുവനന്തപുരം: രാഷ്ട്രീയനേതാക്കളുടെ നിര്‍ദേശങ്ങള്‍ കേള്‍ക്കാന്‍ പൊലീസ് തയ്യാറാവണെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
പേരൂര്‍ര്‍ക്കട എസ്പിഎ മൈതാനത്ത് സബ് ഇന്‍സ്പെക്ടര്‍ പരിശീലനം പൂര്‍ത്തിയാക്കിയ 23-ാം ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊലീസിന്റെ നയത്തില്‍ മാറ്റമുണ്ടാവണമെന്ന സൂചന മുഖ്യമന്ത്രി നല്‍കി.
പൊലീസിന് നല്‍കിയ സ്വാതന്ത്യ്രം താന്‍പ്രമാണിത്തത്തിനും അഴിമതിക്കും ദുരുപയോഗപ്പെടുത്തുകയാണ് ചില പൊലീസ് ഉദ്യോഗസ്ഥര്‍ ചെയ്തത്. ആരെയും വകവയ്ക്കേണ്ടതില്ലെന്ന നിലയിലുള്ള സ്വാതന്ത്യ്രമല്ല പൊലീസിന് നല്‍കിയത്. പൊലീസ് അധികാരം ദുരുപയോഗപ്പെടുത്താതിരിക്കുന്നതിനായി രാഷ്ട്രീയനേതൃത്വത്തിന്റെ നിയന്ത്രണത്തില്‍ തന്നെയായിരിക്കണം പൊലീസ് പ്രവര്‍ത്തിക്കേണ്ടത്.
പൊലീസുകാര്‍ക്കാര്‍ക്ക് ആത്യന്തികമായി ജനങ്ങളോടാണ് പ്രതിബദ്ധതയുണ്ടാവേണ്ടത്. ജനങ്ങളുമായി നേരിട്ടിടപ്പെടുന്ന പൊതുപ്രവര്‍ത്തകരെ ബഹുമാനിക്കാന്‍ പൊലീസ് പഠിക്കണം. അവരോട് മാന്യമായി പെരുമാറാനും അവര്‍ പറയുന്നത് കേള്‍ക്കാനും പൊലീസ് തയ്യാറാവണം.
ജനങ്ങളുടെ ആവലാതികള്‍ ബോധിപ്പിക്കാനുള്ള അവകാശം പൊതുപ്രവര്‍ത്തകര്‍ക്കുണ്ട്. അത് അംഗീകരിച്ചില്ലെങ്കില്‍ പൊലീസിനെതിരായ ജനവികാരം കൂടും. വ്യക്തികളുടെ മനുഷ്യാവകാശങ്ങളും അന്തസും കാത്തുസൂക്ഷിക്കുന്നതിനുള്ള ബാധ്യത പൊലീസിനുണ്ട്. സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനുള്ള ഉരകല്ലാണ് പൊലീസ് വകുപ്പ്.
പൊലീസുകാരുടെ ജീവിതനിലവാരമുയര്‍ത്താന്‍ നടപടി സ്വീകരിക്കുമെന്ന് ആന്റണി പറഞ്ഞു. ഡിജിപി ഹോര്‍മിസ് തരകന്‍, പൊലീസ് ട്രെയിംനിംഗ് കോളജ് പ്രിന്‍സിപ്പല്‍ പത്മരാജന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications