ഹജ്സബ്സിഡി പുനസ്ഥാപിയ്ക്കും: മന്ത്രി
കോഴിക്കോട്: ബിജെപി സര്‍ക്കാരിന്റെ കാലത്ത് ഹജ് തീര്‍ത്ഥാടകര്‍ക്ക് നല്കിയിരുന്ന സബ്സിഡിയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പൂര്‍ണ്ണമായും നീക്കുമെന്ന് ഹജ് ചുമതലയുള്ള വിദേശകാര്യസഹമന്ത്രി ഇ. അഹമ്മദ്.
മെയ് 31 തിങ്കളാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഹജ് സബ്സിഡി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എസ്കെഎസ്എസ്എഫ് സംസ്ഥാനസമിതി നല്കിയ നിവേദനം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഹജ് സബ്സിഡി പൂര്‍ണ്ണമായും പുനസ്ഥാപിയ്ക്കുന്നതിന് വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രി ഉറപ്പ് നല്കി. ഹജ് സബ്സിഡിയ്ക്ക് അപേക്ഷിയ്ക്കുന്നവര്‍ക്ക് പ്രായപരിധി ഏര്‍പ്പെടുത്തിയതുള്‍പ്പെടെ ഒട്ടേറെ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ എന്‍ഡിഎ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു.












Click it and Unblock the Notifications