Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോണിന്റെ ചലച്ചിത്ര സങ്കല്പം അസാധാരണം: ഹാരിസ്

തൃപ്പൂണിത്തുറ: ജോണ്‍ എബ്രഹാമിന്റെ അസാധാരമായ ചലച്ചിത്ര സങ്കല്പം ഇപ്പോഴും അനിര്‍വചനീയമായ പ്രതിഭാസമായി നിലനില്‍ക്കുകയാണെന്ന് പ്രൊഫ. വി. സി. ഹാരിസ് പറഞ്ഞു.

എം ജി സര്‍വകലാശാല സംഘടിപ്പിച്ച അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി ജോണ്‍ എബ്രഹാം അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ഹാരിസ്.

മതത്തിന്റെ മാനുഷികമല്ലാത്ത സമീപനവുമായി തന്റെ സ്ഫോടനാത്മകമായ ചിന്തകള്‍ അവതരിപ്പിക്കുന്നതിനുള്ള ഒരു മാധ്യമമായാണ് ജോണ്‍ സിനിമയെ കണ്ടിരുന്നത്. ജനങ്ങളില്‍ നിന്നും പണം പിരിച്ച് നിര്‍മിച്ച ജോണിന്റെ അമ്മ അറിയാന്‍ എന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ഉജ്വലമായ അനുഭവമായി നിലനില്‍ക്കുന്നു.

എം ജി സര്‍വകലാശാ പ്രോ വൈസ് ചാന്‍സലര്‍ ഡോ. എന്‍. രവീന്ദ്രനാഥ്, സ്റുഡന്റ് സര്‍വീസ് ഡയറക്ടര്‍ സി. എസ്. മേനോന്‍ എന്നിവരും പ്രസംഗിച്ചു. ജോണ്‍ എബ്രഹാമിന്റെ അഗ്രഹാരത്തില്‍ കഴുതയുടെ പ്രദര്‍ശനത്തോടെയാണ് ചലച്ചിത്രോത്സവം ആരംഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+