Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാരിന്റെ പ്രവര്‍ത്തനശൈലി മാറണം: ലീഗ്

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനശൈലിയില്‍ മാറ്റമുണ്ടാവണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

നേതൃമാറ്റം വേണമെന്ന അഭിപ്രായം സെക്രട്ടറിയേറ്റിന്റേതായി ഉയര്‍ന്നില്ലെങ്കിലും യോഗത്തില്‍ ഒരു വിഭാഗം ഈ ആവശ്യമുന്നയിച്ചു. സര്‍ക്കാരിന്റെയും യുഡിഎഫിന്റെയും പ്രവര്‍ത്തനരീതി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ലീഗ് യുഡിഎഫ് ഘടകകക്ഷികളുമായും കോണ്‍ഗ്രസ് നേതൃത്വവുമായും നടത്തുന്ന ചര്‍ച്ചയില്‍ നേതൃമാറ്റവും ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.

സര്‍ക്കാരിന്റെ പ്രവര്‍ത്തനം സംബന്ധിക്കുന്നതടക്കമുള്ള ഭാവികാര്യങ്ങളില്‍ നടപടിയെടുക്കുന്നതിന് യോഗം പാര്‍ട്ടി പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തി. യുഡിഎഫ് ഘടകകക്ഷികളുമായും കോണ്‍ഗ്രസ് നേതൃത്വവുമായും ചര്‍ച്ച നടത്തുന്നതിന് പി. കെ. കുഞ്ഞാലിക്കുട്ടി, ഇ. അഹമ്മദ് എന്നിവരെ ചുമതലപ്പെടുത്തി.

സര്‍ക്കാരിന്റെ മോശമായ പ്രവര്‍ത്തനവും കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗ് നേതൃത്വത്തിന്റെ നോട്ടപ്പിശകുമാണ് മഞ്ചേരിയിലെ മുസ്ലിം ലീഗിന്റെ പരാജയത്തിന് കാരണമായതെന്ന് യോഗം വിലയിരുത്തി.

ഇപ്പോഴത്തെ ഭരണരീതി ശരിയല്ലെന്നും അത് മാറണമെന്നും ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ഇ. അഹമ്മദ്, അബ്ദുള്‍ സമദ് സമദാനി എന്നിവരെ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+