മുഖ്യമന്ത്രിയ്ക്കും ലീഗ് മന്ത്രിമാര്‍ക്കും വിമര്‍ശനം
കോഴിക്കോട്: മുസ്ലീം ലീഗ് സെക്രട്ടേറിയറ്റ് യോഗത്തില്‍ മുഖ്യമന്ത്രിയ്ക്കും ലീഗ് മന്ത്രിമാര്‍ക്കും പരക്കെ വിമര്‍ശനം.
മുഖ്യമന്ത്രിസ്ഥാനത്ത് നിന്നും ആന്റണിയെ മാറ്റണമെന്ന് ലീഗ് പ്രവര്‍ത്തകരില്‍ പലരും ആവശ്യപ്പെട്ടു. ലീഗ് മന്ത്രിമാര്‍ക്കെതിരെയും അതിരൂക്ഷമായ ആക്രമണം നടന്നു. വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി, തദ്ദേശസ്വയംഭരണ മന്ത്രി ചെര്‍ക്കളം അബ്ദുള്ള എന്നിവര്‍ക്കെതിരെയായിരുന്നു കൂടുതല്‍ ആക്ഷേപം.
പൊലീസ് വകുപ്പിനെതിരെയും വിമര്‍ശനമുണ്ടായി. കുഞ്ഞാലിക്കുട്ടിയും അഹമ്മദും ഘടകകക്ഷി നേതാക്കളുമായി നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷമാവും നേതൃമാറ്റം സംബന്ധിച്ചും ലീഗ് മന്ത്രിമാരെ മാറ്റുന്ന കാര്യവും അന്തിമമായി ചര്‍ച്ച ചെയ്ത് തീരുമാനിയ്ക്കുക.












Click it and Unblock the Notifications