ശബരിമല മാലിന്യമുക്തമാക്കുന്നു
പത്തനംതിട്ട: ശബരിമല മാലിന്യമുക്തമാക്കാനുള്ള നടപടികള്‍ സമയാധിഷ്ഠിതമായി പൂര്‍ത്തിയാക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. ബാബു പറഞ്ഞു.
സന്നിധാനത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനായിരിക്കും പ്രധാന പരിഗണന നല്‍കുന്നത്. മാലിന്യം നീക്കം ചെയ്യുന്നതിന് തീര്‍ഥാടനകാലത്തും മറ്റു സമയങ്ങളിലും ആവശ്യമായ ജോലിക്കാരെ നിയോഗിക്കും.
പമ്പ കര്‍മ പദ്ധതി നടപ്പിലാക്കുന്നതിന് ദേവസ്വം ബോര്‍ഡ് മുന്‍കൈയെടുക്കും. പമ്പ കര്‍മപദ്ധതിയുടെ മൊത്തം ചെലവിന്റെ 40 ശതമാനം ദേവസ്വം ബോര്‍ഡും ബാക്കിത്തുക കേന്ദ്രസര്‍ക്കാരുമാണ് വഹിക്കുന്നത്. ടൈഗര്‍ റിസര്‍വ് പദ്ധതിയില്‍ നിന്ന് ശബരിമലയെ ഒഴിവാക്കുന്നതിനായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയുമായി ബോര്‍ഡിന്റെ ഒരു സംഘം ചര്‍ച്ച നടത്തും.
സന്നിധാനത്ത് ഉടന്‍ തന്നെ ഒരു മാലിന്യ പ്ലാന്റ് സ്ഥാപിക്കും. തീര്‍ഥാടകര്‍ക്കായി പമ്പയിലും സന്നിധാനത്തും കൂടുതല്‍ കക്കൂസുകളും മൂത്രപ്പുരകളും നിര്‍മിക്കും- ബാബു അറിയിച്ചു.












Click it and Unblock the Notifications