കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരിച്ചവരില്‍ എട്ട് ഇന്ത്യക്കാര്‍; രണ്ട് മലയാളികള്‍

  • By Staff
Google Oneindia Malayalam News

അല്‍കോബാര്‍: സൗദിയില്‍ അല്‍ കെയ്ദ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 27 പേര്‍ മരിച്ചു. മരിച്ചവരില്‍ എട്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്നുവെന്ന് സ്ഥിരീകരിച്ചു. ഇവരില്‍ രണ്ട് പേര്‍ മലയാളികളാണ്.

ആലപ്പുഴ കലവൂര്‍ വളവനാട് പങ്ങപറമ്പ് വീട്ടില്‍ പ്രദീപ്കുമാര്‍ (47), മാള സ്വദേശി ജയിം ജോസ് (26) എന്നിവരാണ് മരിച്ച മലയാളികള്‍.

തീവ്രവാദി ആക്രമണത്തിനിടെയുണ്ടായ വെടിവയ്പിയാണ് പ്രദീപ്കുമാര്‍ മരിച്ചത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ തീവ്രവാദികള്‍ ചില ബന്ദികളെ കൊലപ്പെടുത്തിയിരുന്നു. ജയിം ജോസ് ഇക്കൂട്ടത്തില്‍ പെട്ടതാണെന്നാണ് കരുതുന്നത്.

20 വര്‍ഷമായി സൗദിയില്‍ പ്ലംബറായി ജോലി ചെയ്തുവരികയായിരുന്നു പ്രദീപ്കുമാര്‍. രണ്ട് വര്‍ഷം മുമ്പ് നാട്ടില്‍ വന്ന പ്രദീപ് ജൂണില്‍ വീണ്ടും വരാനിരിക്കുകയായിരുന്നു. അംബികയാണ് ഭാര്യ. മക്കള്‍: പ്രതീഷ്, പ്രിയങ്ക.

ജെയിം രണ്ട് മാസം മുമ്പാണ് സൗദി അറേബ്യയിലെത്തിയത്. അല്‍കോബാറില്‍ ജോലി ഒരാഴ്ചക്ക് മുമ്പ് മാത്രമാണ് ജോലിയില്‍ പ്രവേശിച്ചത്. കാത്തലിക് സിറിയന്‍ ബാങ്ക് മുന്‍ റീജിയണല്‍ മാനേജര്‍ പരേതനായ ജോസ് കടിച്ചീനിയുടെ മകനാണ് ജെയിം.

മരിച്ച 27 പേരില്‍ ഒമ്പത് പേരെ തീവ്രവാദികള്‍ കഴുത്തറുത്താണ് കൊന്നത്. തീവ്രവാദികളുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച നാല് ഇന്ത്യക്കാരെയും മൂന്ന് ഫിലിപ്പീന്‍സുകാരെയും ഒരു ഇറ്റലിക്കാരനെയും ഒരു സ്വീഡന്‍കാരനെയുമാണ് കഴുത്തറുത്ത് കൊന്നത്. മറ്റുള്ളവര്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിലാണ് മരിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X