അദ്വാനി പ്രതിപക്ഷനേതാവ്
ദില്ലി: മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി ലോക്സഭയിലെ പ്രതിപക്ഷനേതാവാകും. ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി എല്‍.കെ. അദ്വാനിയെ തിരഞ്ഞെടുത്തതോടെയാണിത്.
ജൂണ്‍ ഒന്ന് ചൊവാഴ്ച ബിജെപി പ്രസിഡന്റ് വെങ്കയ്യ നായിഡു ബിജെപി പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് ഏകപക്ഷീയമായിരുന്നു.
രാജ്യസഭയിലെ പ്രതിപക്ഷനേതാവായി മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗിനെ തിരഞ്ഞെടുത്തിട്ടുണ്ട്. ജസ്വന്ത് സിംഗ് തന്നെയാണ് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടിയുടെ ഉപനേതാവ്.












Click it and Unblock the Notifications