ജസ്റിസ് ആര്‍.സി. ലഹോതി ചുമതലയേറ്റു
ദില്ലി: സുപ്രീംകോടതി ചീഫ് ജസ്റിസായി ജസ്റിസ് രമേഷ് ചന്ദ്ര ലഹോതി ജൂണ്‍ ഒന്ന് ചൊവാഴ്ച ചുമതലയേറ്റു.
രാഷ്ട്രപതി ഭവനിലെ അശോകാ ഹാളില്‍ ആയിരുന്നു സത്യപ്രതിജ്ഞാചടങ്ങ്. സുപ്രീംകോടതി ചീഫ് ജസ്റിസായിരുന്ന ജസ്റിസ് എസ്. രാജേന്ദ്രബാബുവിന് പിന്നാലെയാണ് 63 കാരനായ ജസ്റിസ് ലഹോതി ചീഫ് ജസ്റിസാവുന്നത്.
രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഉപപ്രധാനമന്ത്രി ഭൈരോണ്‍സിംഗ് ഷെഖാവത്, പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications