കൊളംബോവിലേക്ക് ഫെറി സര്‍വീസ് ഉടന്‍
ചെന്നൈ: തൂത്തുക്കുടിക്കും കൊളംബോയ്ക്കുമിടയിലുള്ള ഫെറി സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര ഹൈവേ, റോഡ് ഗതാഗ-ഷിപ്പിംഗ് മന്ത്രി ടി. ആര്‍. ബാലു പറഞ്ഞു.
സര്‍വീസ് തുടങ്ങുന്നതിനോടുള്ള തമിഴ്നാട് സര്‍ക്കാരിന്റെ എതിര്‍പ്പാണ് പദ്ധതി വൈകാന്‍ കാരണം. അനുകൂലമായ മറുപടിക്ക് തമിഴ്നാട് സര്‍ക്കാരിന് ഒരു മാസത്തെ സമയം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തേക്ക് എല്‍ടിടിഇക്കാര്‍ നുഴഞ്ഞുകയറുന്നതിന് സഹായകരമാവും എന്ന കാരണത്താലാണ് ബോട്ട് സര്‍വീസിന് തമിഴ്നാട് സര്‍ക്കാര്‍ അനുമതി നല്കാതിരിക്കുന്നത്. അത് സ്വീകാര്യമായ കാരണമല്ല. സര്‍വീസ് ഉടന്‍ തുടങ്ങുന്നതിനുള്ള നടപടികളുമായി കേന്ദ്രം മുന്നോട്ടുപോവും. - കേന്ദ്രമന്ത്രി പറഞ്ഞു.
ഷിപ്പിംഗ് കോര്‍പ്പറേഷന്‍ സ്വകാര്യവത്കരിക്കുന്ന പ്രശ്നമുദിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. 51 ശതമാനം ഓഹരികള്‍ സര്‍ക്കാരും 49 ശതമാനം ഓഹരികള്‍ സ്വകാര്യ കമ്പനികളും കൈയില്‍വയ്ക്കുന്ന കോര്‍പറേറ്റ്വല്‍ക്കരണരീതിയോട് കേന്ദ്രം അനുകൂലമാണ്. തുറമുഖങ്ങള്‍ നവീകരിക്കുന്നതിന് ആവശ്യമായ വിഭവങ്ങള്‍ കണ്ടെത്താന്‍ ഇതിലൂടെ സര്‍ക്കാരിന് കഴിയും.
ഇടതുപാര്‍ട്ടികള്‍ ഇതിനെ എതിര്‍ക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി കേന്ദ്രസര്‍ക്കാര്‍ തുറമുഖങ്ങള്‍ സ്വകാര്യവത്കരിക്കുന്നില്ലെന്നും സ്വകാര്യവത്കരിക്കുകയാണെങ്കില്‍ മാത്രമേ ഇതിനെ എതിര്‍ക്കേണ്ടതുള്ളൂവെന്നും ബാലു പറഞ്ഞു.












Click it and Unblock the Notifications