കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രജനീകാന്ത് സ്വാര്‍ത്ഥന്‍: ശരത്കുമാര്‍

  • By Staff
Google Oneindia Malayalam News

ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് എഐഎഡിഎംകെ പക്ഷം പിടിച്ച രജനീകാന്തിനെതിരെ ഡിഎംകെ പ്രവര്‍ത്തകന്‍ കൂടിയായ നടന്‍ ശരത് കുമാര്‍ ആഞ്ഞടിയ്ക്കുന്നു.

സ്വാര്‍ത്ഥത, കണ്‍ഫ്യൂഷന്‍- നിന്റെ പേരോ രജനീകാന്ത്?- --- മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ശരത്കുമാര്‍ ചോദിയ്ക്കുന്നു. ഡിഎംകെ നേതാവ് കരുണാനിധി തന്റെ അടുത്ത സുഹൃത്താണെന്ന രജനീകാന്ത് ഈയിടെ നടത്തിയ പ്രസ്താവനയാണ് ശരത്കുമാറിനെ ചൊടിപ്പിച്ചിരിയ്ക്കുന്നത്.

എന്തുകൊണ്ടാണ് അദ്ദേഹം ഇപ്പോള്‍ നദികള്‍ കൂട്ടിയോജിപ്പിയ്ക്കുന്നതിനെപ്പറ്റി ഒന്നും മിണ്ടാത്തത്?- ശരത്കുമാര്‍ ചോദിയ്ക്കുന്നു. കാവേരി പ്രശ്നം നീറിപ്പുകഞ്ഞപ്പോള്‍ നദികള്‍ തമ്മില്‍ ബന്ധിപ്പിയ്ക്കണമെന്നും താന്‍ അതിന് സാമ്പത്തികസഹായം നല്കുമെന്നുമുള്ള രജനിയുടെ പ്രസ്താവനയെ കളിയാക്കുകയായിരുന്നു ശരത്കുമാര്‍.

വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കാനുള്ള മാര്‍ഗ്ഗമാണ് രജനീകാന്ത് തേടുന്നത്. ജനങ്ങള്‍ തന്നെ മറന്നേയ്ക്കുമെന്ന് അദ്ദേഹം ഭയപ്പെടുന്നു. അതുകൊണ്ടാണ് അദ്ദേഹം വാര്‍ത്തകള്‍ സൃഷ്ടിയ്ക്കുന്നത്. - ശരത്കുമാര്‍ പറയുന്നു.

നേരത്തെ ഡിഎംകെ അനുഭാവിയിരുന്ന രജനീകാന്ത് ഈയിടെ ജയലളിത പക്ഷത്തേയ്ക്ക് കൂറുമാറിയതിനെതിരെ കരുണാനിധി ഇതുവരെ പ്രതികരിച്ചിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X