കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാജ്പേയി സജീവരാഷ്ട്രീയം വിടുന്നു

  • By Staff
Google Oneindia Malayalam News

ദില്ലി: മുന്‍പ്രധാനമന്ത്രി വാജ്പേയിയെ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍മാനായി തിരഞ്ഞെടുത്തു. ജൂണ്‍ ഒന്ന് ചൊവാഴ്ച ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിലാണ് ഈ തീരുമാനം.

എന്തായാലും വാജ്പേയി സജീവരാഷ്ട്രീയത്തില്‍ നിന്നും ഒഴിയുന്നതിന്റെ സൂചനയാണ് ചൊവാഴ്ചത്തെ പാര്‍ലമെന്ററി പാര്‍ട്ടിയോഗം നല്കിയത്. പ്രതിപക്ഷനേതാവായി ഉപപ്രധാനമന്ത്രി അദ്വാനിയെ തിരഞ്ഞെടുത്തതോടെ പാര്‍ലമെന്റില്‍ ബിജെപിയുടെ ആക്രമണത്തിന് ചുക്കാന്‍ പിടിയ്ക്കുക അദ്വാനിയായിരിക്കും.

വാജ്പേയിയുടെ ഇപ്പോഴത്തെ ചുമതലയായ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍മാന് കാര്യമായ ജോലികളില്ല. പ്രായാധിക്യം മൂലം സജീവരാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്ക്കാന്‍ വാജ്പേയി ആഗ്രഹിയ്ക്കുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X