ചെലവ് കുറഞ്ഞ വിമാനം എട്ടിടങ്ങളില്‍ നിന്ന്
തിരുവനന്തപുരം: തിരുവനന്തപുരം, നെടുമ്പാശേരി, കോഴിക്കോട് വിമാനത്താവളങ്ങളുള്‍പ്പെടെ എട്ടിടടത്തു നിന്ന് എയര്‍ ഇന്ത്യ അടുത്ത വേനല്‍ക്കാലത്തോടെ ചെലവ് കുറഞ്ഞ വിമാനസര്‍വീസുകള്‍ തുടങ്ങും.
പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കുമാണ് ചെലവ് കുറഞ്ഞ വിമാനസര്‍വീസ് നടത്തുന്നത്. തിരുവനന്തപുരം, നെടുമ്പാശേരി, കോഴിക്കോട് എന്നിവയ്ക്ക് പുറമെ മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ദില്ലി, ഗോഹട്ടി എന്നിവിടങ്ങളില്‍ നിന്നാണ് ചെവവ് കുറഞ്ഞ സര്‍വീസ് ആരംഭിക്കുന്നത്.
സൗദി അറേബ്യ ഒഴികെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേക്കും സര്‍വീസുണ്ടായിരിക്കും. ചെന്നൈയില്‍ നിന്നും ദില്ലിയില്‍ നിന്നും സിങ്കപ്പൂരിലേക്കും ജക്കാര്‍ത്തയിലേക്കും കൊലാലമ്പൂരിലേക്കും ഗോഹട്ടിയില്‍ നിന്ന് ബാങ്കോക്കിലേക്കും സര്‍വീസുണ്ടാവും.
ചെലവ് കുറഞ്ഞ വിമാനങ്ങളില്‍ ബിസിനസ് ക്ലാസ് ഉണ്ടായിരിക്കില്ല. വിമാനജീവനക്കാരുടെ എണ്ണം കുറവായിരിക്കും. 175-180 യാത്രക്കാരെ വിമാനത്തില്‍ ഉള്‍ക്കൊള്ളിക്കാനാവും.
എട്ട് വിമാനത്താവളങ്ങളില്‍ നിന്നായി ആഴ്ചയില്‍ നൂറിലധികം സര്‍വീസുകള്‍ നടത്താനാണ് എയര്‍ ഇന്ത്യയുടെ പദ്ധതി.












Click it and Unblock the Notifications