മൃതദേഹങ്ങള്‍ രണ്ട് ദിവസത്തിനകം കൊണ്ടുവരും
തിരുവനന്തപുരം: സൗദിയില്‍ തീവ്രവാദി ആക്രണത്തില്‍ കൊല്ലപ്പെട്ട രണ്ട് മലയാളികളുടെ മൃതദേഹങ്ങള്‍ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ നാട്ടിലേക്ക് കൊണ്ടുവരുമെന്ന് പ്രവാസിക്ഷേമമന്ത്രി എം. എം. ഹസ്സന്‍ അറിയിച്ചു.
സൗദി അറേബ്യയില്‍ നിന്ന് മൃതദേഹങ്ങള്‍ കൊണ്ടുവരുന്നതിനായി പൂര്‍ത്തിയാക്കേണ്ട നടപടിക്രമങ്ങള്‍ ഏറെയുള്ളതിനാലാണ് കാലതാമസമെടുക്കുന്നത്. ഇന്ത്യന്‍ എംബസി സൗദി അധികൃതരുമായി ബന്ധപ്പെട്ട് നടപടിയെടുക്കും.
ഇക്കാര്യത്തില്‍ വേണ്ട നടപടികളെടുക്കാന്‍ കേന്ദ്രമന്ത്രി ഇ. അഹമ്മദിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹസ്സന്‍ വ്യക്തമാക്കി.












Click it and Unblock the Notifications