കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്കൂളുകള്‍ നാളെ തുറക്കുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മധ്യവേനല്‍ അവധിക്ക് ശേഷം സംസ്ഥാനത്തെ ജൂണ്‍ രണ്ട് ബുധനാഴ്ച തുറക്കും.

ഒന്നാം ക്ലാസിലെത്തുന്ന കുട്ടികളെ വരവേല്‍ക്കാനായി നടത്തുന്ന പ്രവേശനോത്സവം ബുധനാഴ്ച നടക്കും. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോടാണ് നടക്കുന്നത്. എല്ലാ സ്കൂളുകളിലെയും വിദ്യാര്‍ഥികളുടെ എണ്ണം നിര്‍ണയിക്കാനായി നടത്തുന്ന പരിശോധന ജൂണ്‍ എട്ടിന് നടക്കും.

പത്താം ക്ലാസില്‍ റാങ്ക്, മാര്‍ക്ക് സമ്പ്രദായം അവസാനിപ്പിച്ച് ഗ്രേഡിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തുന്നത് ഈ അധ്യയനവര്‍ഷത്തിലാണ്.

സ്കൂളുകള്‍ക്ക് ഈ ശനിയാഴ്ച അധ്യയനദിവസമാണ്. 200 അധ്യയനദിനങ്ങള്‍ വേണമന്ന നിബന്ധന പാലിക്കുന്നതിനാണ് ശനിയാഴ്ച അധ്യയനം നടത്തുന്നത്.

ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ ക്ലാസുകളും ബുധനാഴ്ച തുടങ്ങും. ഹയര്‍ സെക്കന്ററിയിലും വിഎച്ച്എസ്ഇയിലും പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങുന്നത് 23നാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X