Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാശ്രയകോളെജുടമകളും കമ്മിഷനും ഉടക്കുന്നു

കോട്ടയം: സ്വാശ്രയമെഡിക്കല്‍ കോളെജുകളില്‍ ഫീസ് നിരക്ക് നിശ്ചയിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റിസ് കെ.ടി. തോമസ് കമ്മിഷനും സ്വകാര്യമാനേജ്മെന്റുകളും ഉടക്കുന്നു. മെഡിക്കല്‍ സീറ്റുകള്‍ക്ക് കുറഞ്ഞ ഫീസാണ് കമ്മിഷന്‍ നിശ്ചയിച്ചതെന്ന പരാതിയുള്ള സ്വാശ്രയമാനേജ്മെന്റുകള്‍ ഇപ്പോള്‍ തന്നെ കമ്മീഷനെതിരെ രംഗത്തുവന്നിരിക്കുകയാണ്.

എന്നാല്‍ കമ്മിഷന്റെ നടപടി മാനേജ്മെന്റുകള്‍ അംഗീകരിച്ചില്ലെങ്കില്‍ മാനേജ്മെന്റുസീറ്റുകളിലും മെറിറ്റ് ലിസ്റില്‍ നിന്നും പ്രവേശനം നടത്തുമെന്ന പ്രസ്താവനയുമായി രംഗത്ത് വന്നിരിയ്ക്കുകയാണ് കമ്മിഷന്റെ അധ്യക്ഷന്‍ ജസ്റിസ് കെ.ടി. തോമസ്.

സ്വാശ്രയമെഡിക്കല്‍ കോളെജുകളിലെ മാനേജ്മെന്റ് സീറ്റുകളില്‍ മുഴുവനും പൊതുപ്രവേശനപരീക്ഷാറാങ്ക് ലിസ്റില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്കും. ഇതേപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ജൂണ്‍ മൂന്നിന് വീണ്ടും കമ്മീഷന്റെ യോഗം ചേരുമെന്നും തോമസ് പറഞ്ഞു.

ഫീസ് നിരക്ക് പുനപരിശോധിയ്ക്കാനാവില്ല. ഇനി സുപ്രീംകോടതിയ്ക്ക് മാത്രമേ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാനാവൂ. മെഡിക്കല്‍ കോളെജിനോട് ചേര്‍ന്നുള്ള ആശുപത്രിയുടെ ലാഭത്തില്‍ നിന്നൊരു വിഹിതം കോളെജിന്റെ നടത്തിപ്പിനായി വിനിയോഗിക്കണമെന്ന കമ്മീഷന്റെ നിര്‍ദേശം മനപ്പൂര്‍വം നടത്തിയതാണ്. ഇക്കാര്യത്തില്‍ വെല്ലൂര്‍ മെഡിക്കല്‍ കോളെജിനെ മാതൃകയാക്കണം.- ജസ്റിസ് തോമസ് പറഞ്ഞു.

വാസ്തവത്തില്‍ ആകെ സീറ്റുകളുടെ 50 ശതമാനം മാനേജ്മെന്റുകള്‍ക്ക് നല്കാനായിരുന്നു സുപ്രീംകോടതി വിധി. ഈ സീറ്റുകളിലേക്ക് മാനേജ്മെന്റുകള്‍ പ്രത്യേകം പരീക്ഷ നടത്തണമെന്നതാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. ഈ പരീക്ഷയുടെ മേല്‍നോട്ടം കമ്മീഷനാണ്. കൂടുതല്‍ കുട്ടികള്‍ക്ക് അപേക്ഷിയ്ക്കാന്‍ പരീക്ഷനീട്ടിവയ്ക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും മാനേജ്മെന്റ് അതിന് കൂട്ടാക്കിയില്ല. അതിനാല്‍ മാനേജ്മെന്റ് നടത്തുന്ന പരീക്ഷകള്‍ക്ക് മേല്‍നോട്ടം വഹിയ്ക്കാനാവില്ലെന്നും ജസ്റിസ് കെ.ടി. തോമസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+