കേരളത്തില്‍ തീവണ്ടി ദുരന്തം ഒഴിവായി
തിരുവനന്തപുരം: റെയില്‍വെസ്റേഷനില്‍ രണ്ട് തീവണ്ടികള്‍ ഒരേ ട്രാക്കില്‍ വന്നുവെങ്കിലും തീവണ്ടി ഡ്രൈവറുടെ അവസരോചിതമായ ഇടപെടല്‍ മൂലം ദുരന്തം ഒഴിവായി.
സില്‍ തകരാര്‍ മൂലം രണ്ടാം പ്ലാറ്റ്ഫോമില്‍ നിര്‍ത്താനായി എത്തേണ്ട അനന്തപുരി എക്സ്പ്രസ് മൂന്നാം പ്ലാറ്റ്ഫോമിലേക്ക് കയറുകയായിരുന്നു. രണ്ടാം പ്ലാറ്റ് ഫോമില്‍ അപ്പോള്‍ വഞ്ചിനാട് എക്സ്പ്രസ് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. രണ്ട് തീവണ്ടികളും അടുത്തടുത്തെത്തിയെങ്കിലും അനന്തപുരി എക്സ്പ്രസിന്റെ ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ മൂലം ദുരന്തം ഒഴിവായി.
സില്‍ തകരാറിന് കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുത്താല്‍ മാത്രമേ തീവണ്ടി പിന്നോട്ടെടുക്കുയുള്ളൂ എന്ന നിലപാടില്‍ ഡ്രൈവര്‍ ഉറച്ചുനിന്നതിനാല്‍ തീവണ്ടികള്‍ പുറപ്പെടുന്നത് വൈകാന്‍ കാരണമായി. ഉന്നത റെയില്‍വെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications