പാകിസ്ഥാന്‍ പള്ളിയില്‍ സ്ഫോടനം;19 മരണം
കറാച്ചി: കറാച്ചിയിലെ ഷിയാം മുസ്ലിം പള്ളിയ്ക്ക് നേരെ നടന്ന ബോംബാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം19 ആയി.
പരിക്കേറ്റ നാല് പേര്‍ മെയ് 31 തിങ്കളാഴ്ച രാത്രി ആശുപത്രിയില്‍ മരിച്ചതോടെയാണ് മരിച്ചവരുടെ എണ്ണം 19 ആയി ഉയര്‍ന്നത്. കറാച്ചിയിലെ സുന്നി മുസ്ലിങ്ങളുടെ നേതാവായ പുരോഹിതനെ ഇക്കഴിഞ്ഞ ഞായറാഴ്ച വധിച്ചതിലുള്ളപ്രതിഷേധമാണ് ബോംബാക്രമണമെന്ന് കരുതുന്നു.
കറാച്ചിനഗരത്തില്‍ സുന്നി മുസ്ലിങ്ങള്‍ അക്രമാസക്തരാണ്. അവര്‍ പ്രതിഷേധപ്രകടനങ്ങളും ഷിയാമുസ്ലിം കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണങ്ങളും അഴിച്ചുവിടുകയാണ്. ആത്മഹത്യാബോംബറാണോ സ്ഫോടനത്തിന് പിന്നില്‍ എന്ന കാര്യം അന്വേഷിച്ചുവരികയാണ്. സുന്നി-ഷിയാ പോരാട്ടം പാകിസ്ഥാനില്‍ വലിയൊരു ആഭ്യന്തരകലാപമായി മാറുമോ എന്ന ആശങ്കയുണ്ട്.












Click it and Unblock the Notifications