നദിയ കേസ്: ഗുസ്താദും ഉദേശിയും അറസ്റില്‍
മുംബൈ: ചലച്ചിത്ര സംവിധായകന്‍ കൈസാദ് ഗുസ്താദിനെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ ആശിശ് ഉദേശിയെയും സഹസംവിധായിക നദിയ ഖാന്റെ മരണവുമായി ബന്ധപ്പെട്ട് റെയില്‍വെ പൊലീസ് അറസ്റ് ചെയ്തു.
അശ്രദ്ധ മൂലം മരണത്തിന് കാരണക്കാരായെന്നതാണ് ഗുസ്താനിനും ഉദേശിയ്ക്കുമെതിരായ കുറ്റം. ജൂണ്‍ രണ്ട് ചൊവാഴ്ച ഇരുവരെയും കോടതിയില്‍ ഹാജരാക്കും.
ഗുസ്താദിന്റെ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയായിരുന്ന മഹാലക്ഷ്മി റെയില്‍വെ സ്റേഷനില്‍ ജോലിക്കുണ്ടായിരുന്ന ഒരു വനിതാ കോണ്‍സ്റബിളിനെയും പൊലീസ് അറസ്റ് ചെയ്തേക്കും. നദിയ കൊല്ലപ്പെട്ടത് റോഡ് അപകടത്തിലാണെന്ന് ഉദേശി പൊലീസിനോട് പറഞ്ഞപ്പോള്‍ അപകടത്തിന് സാക്ഷിയായ വനിതാ കോണ്‍സ്റബിള്‍ അതിനെ എതിര്‍ക്കുകയോ മുതിര്‍ന്ന പൊലീസുദ്യോസസ്ഥരെ യഥാര്‍ഥ വസ്തുത അറിയിക്കുകയോ ചെയ്തില്ലെന്ന് പൊലീസ് പറഞ്ഞു.
കൈസാദിന്റെ മുംബൈ സെന്‍ട്രല്‍ എന്ന ചിത്രത്തിന്റെ സഹസംവിധായികയായി പ്രവര്‍ത്തിച്ചിരുന്ന നദിയ മെയ് 25ന് മഹാലക്ഷ്മി റെയില്‍വെ സ്റേഷന്‍ ഷൂട്ട് ചെയ്യുന്നതിനിടെയാണ് തീവണ്ടി തട്ടി മരിച്ചത്.












Click it and Unblock the Notifications