സോമനാഥ് ചാറ്റര്‍ജി പ്രോട്ടെം സ്പീക്കര്‍
ദില്ലി: പതിനാലാം ലോക്സഭയുടെ പ്രോട്ടെം സ്പീക്കറായി സിപിഎം നേതാവ് സോമനാഥ് ചാറ്റര്‍ജിയെ രാഷ്ട്രപതി നിയമിച്ചു. ജൂണ്‍ രണ്ട് ബുധനാഴ്ചയും ജൂണ്‍ മൂന്ന് വ്യാഴാഴ്ചയുമായി പാര്‍ലമെന്റംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യും.
വളരെ വെല്ലുവിളിയുള്ള ഉത്തരവാദിത്വമാണ് തനിയ്ക്ക് നിര്‍വഹിയ്ക്കാനുള്ളതെന്ന് സോമനാഥ് ചാറ്റര്‍ജി പിന്നീട്വാര്‍ത്താലേഖകരോട് പറഞ്ഞു. പക്ഷെ രാഷ്ട്രപതി ഈ ദൗത്യത്തിന് തന്നില്‍ വിശ്വാസമര്‍പ്പിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആദ്യമായാണ് ഒരു സിപിഎം നേതാവ് ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് എത്തുന്നത്. പത്ത് തവണ ലോക്സഭാ എംപിയായ വ്യക്തിയാണ് സോമനാഥ് ചാറ്റര്‍ജി. ഡപ്യൂട്ടി സ്പീക്കര്‍ പദവി എന്‍ഡിഎയ്ക്ക് നല്കാന്‍ തീരുമാനമായതോടെ സോമനാഥ് ചാറ്റര്‍ജി എതിര്‍പ്പുകളില്ലാതെ തന്നെ സ്പീക്കറാകുമെന്ന കാര്യം ഉറപ്പായി.












Click it and Unblock the Notifications