കാര്‍ഷികവികസനത്തിന് ഊന്നല്‍ നല്‍കും
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന യുഡിഎഫ് ഉന്നതാധികാര കാര്‍ഷികവികസനത്തിന് ഊന്നല്‍ നല്‍കും.
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ അടുത്ത രണ്ട് വര്‍ഷക്കാലം കാര്‍ഷികമേഖലയുടെ വികസനത്തിന് ഊന്നല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
ജൂണ്‍ രണ്ട് ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആന്റണി.
കാര്‍ഷികമേഖല, പരമ്പരാഗതവ്യവസായം, ആരോഗ്യം എന്നീ രംഗങ്ങളിലെ വികസനത്തിന് സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കും. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ താമസിയാതെ സര്‍ക്കാരിലും കോണ്‍ഗ്രസിലും മാറ്റങ്ങളുണ്ടാവും. പൊലീസ് വകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തും.
അടുത്ത നിയമസഭാ സമ്മേളനത്തിന് മുമ്പ് വൈദ്യുതി വകുപ്പിന് പുതിയ മന്ത്രിയുണ്ടാവും. ജലസംഭരണത്തിന്റെ തോത് പരിശോധിച്ച് ലോഡ്ഷെഡിംഗ് പിന്‍വലിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും.
ചൊവാഴ്ച നടന്ന യുഡിഎഫ് ഉന്നതിധാകാര സമിതി യോഗത്തില്‍ താനും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ വാക്കേറ്റം നടന്നിട്ടില്ല. വ്യത്യസ്ത പാര്‍ട്ടികളില്‍ പെട്ടവര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാവുന്നത് സ്വാഭാവികമാണ്- ആന്റണി പറഞ്ഞു.












Click it and Unblock the Notifications