ബിജെപി വോട്ട്: സിപിഎമ്മിന് ഉത്കണ്ഠ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിയുടെ വോട്ടുകള്‍ 12 ശതമാനമായി വര്‍ധിച്ചതില്‍ സിപിഎമ്മിന് ഉത്കണ്ഠ. ഇക്കാര്യം ഈയിടെ സമാപിച്ച സിപിഎം സംസ്ഥാനസമിതിയില്‍ ചൂടുള്ള ചര്‍ച്ചാവിഷയമായി.
യുഡിഎഫിന്റെ ഒരു വിഭാഗം വോട്ടുകളാണ് ബിജെപിക്ക് ലഭിക്കുന്നതെന്നാണ് സിപിഎം വിലയിരുത്തല്‍. ബിജെപിയുടെ വോട്ടുകള്‍ വര്‍ധിക്കുന്ന പ്രവണത എന്തുവില കൊടുത്തും തടഞ്ഞേ പറ്റൂവെന്ന് പിന്നീട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിണറായി പറഞ്ഞു.
മൂന്ന് ദിവസത്തെ സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ തീരുമാനങ്ങളെക്കുറിച്ച് വിശദീകരിക്കാനായി ജൂണ്‍ രണ്ട് ബുധനാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
മൂവാറ്റുപുഴയില്‍ പി. സി. ജോസഫിന്റെയും പി. സി. ജോര്‍ജിന്റെയും നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ എന്‍ഡിഎ സ്ഥാനാര്‍ഥി പി. സി. തോമസിന് വോട്ട് മറിച്ചുനല്‍കിയെന്ന് ആരോപണങ്ങളുണ്ടെന്ന് പിണറായി ചൂണ്ടിക്കാട്ടി.
മുസ്ലിം ലീഗ് നേതാവ് ഇ. അഹമ്മദ് കേന്ദ്രമന്ത്രിയായതുകൊണ്ട് കേരളത്തിന് ഒരു ഗുണവുമില്ല. തമിഴ്നാട്ടില്‍ മുസ്ലിംലീഗുമായല്ല, ഡിഐംകെയുമായാണ് സിപിഎമ്മിന് സഖ്യമെന്നും മുസ്ലിംലീഗുമായി നേരിട്ട് ബന്ധമില്ലെന്നും ഒരു ചോദ്യത്തിന് മറുപടിയായി പിണറായി വ്യക്തമാക്കി.












Click it and Unblock the Notifications