ഡോ.ബി. ഇക്ബാലിനെ സിപിഎം പുറത്താക്കി
തിരുവനന്തപുരം: കേരളാസര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും ഇടതുപക്ഷ ബുദ്ധിജീവിയുമായ ഡോ. ബി. ഇക്ബാലിനെ സിപിഎം പുറത്താക്കി. എസ്ഡിസി കാപ്ഡെക് ചീഫ് പ്രോഗ്രാം ഓഫീസറായ ഡോ. ജോയി ഇളമണെയും പുറത്താക്കിയിട്ടുണ്ട്.
വിദേശഫണ്ട് വിവാദവുമായി ബന്ധപ്പെട്ടാണ് ഇരുവരെയും പുറത്താക്കിയത്. ഇരുവരും എകെജി സെന്റര്‍ ബ്രാഞ്ച് അംഗങ്ങളായിരുന്നു. ശാസ്ത്രസാഹിത്യപരിഷത്തിന്റെ സജീവപ്രവര്‍ത്തകരുമാണ് ഇവര്‍.
സിപിഎം സംസ്ഥാനകമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. പാര്‍ട്ടി സംസ്ഥാനസെക്രട്ടേറിയറ്റിന്റെ ശുപാര്‍ശ സെക്രട്ടറി പിണറായി വിജയനാണ് സംസ്ഥാനകമ്മിറ്റിയെ അറിയിച്ചത്. നാലാം ലോകസിദ്ധാന്തവുമായി ബന്ധപ്പെട്ട് എം.പി. പരമേശ്വരനെ പുറത്താക്കിയതിന് തൊട്ടുപിന്നാലെയാണ് ഇവര്‍ക്കെതിരായ നടപടി.












Click it and Unblock the Notifications