കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെപിസിസി യോഗത്തില്‍ സംഘര്‍ഷം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കെപിസിസി നിര്‍വാഹകസമിതിയോഗത്തിനിടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഏതാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ശരത്ചന്ദ്രപ്രസാദും രാജ്മോഹന്‍ ഉണ്ണിത്താനും യോഗത്തിനെത്തുമെന്ന് വാര്‍ത്തയാണ് സംഘര്‍ഷാവസ്ഥ ഉണ്ടാക്കിയത്. ഇവര്‍ യോഗത്തിനെത്തിയാല്‍ തടയാനായി ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യോഗവേദിയ്ക്ക് പുറത്ത് തയ്യാറെടുത്ത് നിന്നിരുന്നു. സംഘര്‍ഷമുണ്ടായേക്കുമെന്ന ഊഹാപോഹത്തില്‍ മാധ്യമപ്രവര്‍ത്തകരും തടിച്ചുകൂടിയിരുന്നു.

ഇവര്‍ എത്തിയ വാഹനത്തിന് നേരെ ആക്രമണമുണ്ടായതായി പറയുന്നു. തുടര്‍ന്ന് ഇവരെ അനുകൂലിയ്ക്കുകയും പ്രതികൂലിയ്ക്കുകയും ചെയ്യുന്നവര്‍ ഏറ്റുമുട്ടി.

ഇവരെ ഇരുവരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലായിരുന്നു. എന്നാല്‍ മുമ്പും ക്ഷണിക്കാതെ തന്നെ തങ്ങള്‍ യോഗത്തിനെത്തിയിട്ടുണ്ടെന്ന് പറഞ്ഞാണ് ഇരുവരും യോഗത്തില്‍ പങ്കെടുക്കാനെത്തിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X